Wednesday, August 29, 2007

അമ്മു:അപര്‍ണ്ണ - സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍

അമ്മു : നീ ഒരു വിശ്വാസിയാണോ ?
അപര്‍ണ്ണ : എന്നു വെച്ചാല്‍ ? നീ പറയുന്നത് ഞാന്‍ വിശ്വസിക്കണം എന്നാണോ ഉദ്ദേശിച്ചത് ?
അമ്മു: അതല്ല..ഇന്ത്യയുടെ ഭാവിയേക്കുറിച്ച് നിനക്കെന്താണഭിപ്രായം ?
അപര്‍ണ്ണ : അതും വിശ്വാസവും തമ്മിലുള്ള ബന്ധം ?
അമ്മു: നീ തമാശ കളയൂ..ഇനി പറ
അപര്‍ണ്ണ : എനിക്ക് ഇന്ത്യയുടെ ഭാവിയേക്കുറിച്ച് പ്രതീക്ഷയില്ല..ഈ നാട് നന്നാവില്ല..
അമ്മു : ഓ..നീ ഒരുപടിഞ്ഞാറു നോക്കി ആണല്ലോ..ഞാന്‍ ചോദിക്കേണ്ടിയിരുന്നതു അമേരിക്കയുടെ ഭാവിയേക്കുറിച്ചായിരുന്നൂ..പോട്ടെ..നീ ജ്യോതിഷത്തില്‍ വിശ്വസിക്കുന്നുണ്ടോ ?
അപര്‍ണ്ണ : പിന്നല്ലാതെ..അതൊരു സയന്‍സാണ്..കുറേ അടിസ്ഥാനമുണ്ട്..ജാതകം നോക്കിയേ ഞാനെന്തു കാര്യവും ചെയ്യൂ..പത്രത്തിലെ വാരഫലം എന്റെ വീക്നെസ്സാണു..
അമ്മു : അങ്ങിനെയാണെങ്കില്‍ നീ ഇന്ത്യയെക്കുറിച്ച് ആശങ്കപ്പെടേണ്ട യാതോരു കാര്യവുമില്ല..
അപര്‍ണ്ണ : അതെന്താ ?
അമ്മു : മഹാ പണ്ഡിതരായ ജ്യോതിഷികളുടെ സമ്മര്‍ദ്ദത്തില്‍, പൂണൂലിട്ട/ജഢ പിടിച്ച താടിരോമങ്ങളോടു കൂടിയ പുരോഹിത/ബ്രാഹ്മണ സാന്നിധ്യത്തില്‍ പൂജാദികര്‍മ്മങ്ങളുടെ അകമ്പടിയോടേ 1947 ആഗസ്റ്റ് 14 നു അര്‍ദ്ധരാത്രിക്കാണു മകളേ നാം സ്വതന്ത്രരായത്..ജാതകം നോക്കി പിറവി നിശ്ചയിക്കപ്പെട്ട ലോകത്തിലെ ഏക രാഷ്ട്രമാണു ഈ ഭാരതം..പക്ഷെ അതിനു മുന്‍പും ശേഷവും മരിച്ചു വീണത് ആയിരങ്ങളാണ്..മതഭ്രാന്തില്‍/തൊട്ടുകൂടായ്മയില്‍/വിഭജനാനന്തര കലാപത്തില്‍..അത് ഇന്നും തുടരുന്നു..സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടി മരിച്ചവരേക്കാള്‍ കൂടുതല്‍ പേര്‍ വര്‍ഗ്ഗീയലഹളകളിലും പട്ടിണിയിലും രോഗപീഢകളിലും മരണം പുല്‍കിയിരിക്കുന്നൂ ഇവിടേ..മനസ്സിലായോ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിക്കാണു കിട്ടിയത്..!!!!!

8 comments:

അമ്മു said...

ജാതകം നോക്കി പിറവി നിശ്ചയിക്കപ്പെട്ട ലോകത്തിലെ ഏക രാഷ്ട്രമാണു ഈ ഭാരതം

ശാലിനി said...

അമ്മു: അപര്‍ണ - രണ്ടും നല്ല പേരുകള്‍. ഇന്നാണ് ഈ ബ്ലോഗില്‍ എത്തിയത്. എല്ലാ പോസ്റ്റുകളും വായിച്ചു. നന്നായി എഴുതിയിരിക്കുന്നു.

ജാതകം നോക്കി എല്ലാ പൊരുത്തങ്ങളും ഒത്ത വിവാഹങ്ങള്‍ തകരാറില്ലേ, അതുപോലെ തന്നെ ഇതും. എനിക്കിനിയും പ്രതീക്ഷയുണ്ട്, ഈ കുഞ്ഞ് രക്ഷപെടും എന്ന്.

വേര്‍ഡ്വേരി മാറ്റിയാല്‍ നന്നായിരുന്നു.

അമ്മു said...

നന്ദി ശാലിനി..
അങ്ങിനെത്തന്നെ ആശ്വസിക്കാം നമുക്ക്..(കുഞ്ഞിന് 60 വയസ്സായി പ്രായമെങ്കിലും)..രാജ്യങ്ങള്‍ക്ക് മനുഷായുസ്സല്ലാത്തത്തു കൊണ്ട് 60 വെറും കുട്ടിത്തം വിട്ടുമാറാത്ത പ്രായമായിരിക്കാം...

വേര്‍ഡ് വെരി മാറ്റിയിരിക്കുന്നൂ...

:)

ഉണ്ണിക്കുട്ടന്‍ said...

പോസ്റ്റ് വായിച്ചു. ചിന്തകള്‍ നന്നായിട്ടുണ്ട്.

Sanal Kumar Sasidharan said...

നന്നായി..
ഒരിക്കല്‍ എനിക്കും തോന്നി ഇത് പക്ഷേ എഴുതാന്‍ വിട്ടുപോയി :(

http://boolokakavitha.blogspot.com/2007/08/blog-post.html

മനോജ് കുമാർ വട്ടക്കാട്ട് said...

100 വര്‍ഷം, 100 ദിവസം, 100 നാഴിക കഷ്ടകാലം. അതിന് ശേഷം വെച്ചടി കേറ്റം, രാജയോഗം പിന്നെ അങ്ങിനെ പലതും....

Cartoonist said...

അമ്മു
ഒരു വൃദ്ധയാണെന്നു ഞാന്‍ കരുതുന്നില്ല. മറിച്ച്, ചുറുചുറുക്കും ആത്മവിശ്വാസവുമുള്ള യുവ സുന്ദരിയും കോമളാംഗിയും ആയിരിയ്ക്കട്ടെ.
ഒരു ചെറുപ്രായക്കാരിയ്ക്ക്, ഇത്രയും അധീരത ആകാമോ ? വേറിട്ടു ചിന്തിയ്ക്കുന്ന ചില പാവം ഇന്‍ഡ്യാക്കാര്‍ ചെറു ചിത്രങ്ങളായി നിറഞ്ഞുനില്‍ക്കുന്ന ഒരു സൈറ്റുണ്ട്.....
www.goodnewsindia.com.

ആശംസകള്‍ !
ധാരാളം എഴുതുക.നല്ലത് വരട്ടെ.
സജ്ജീവ്

Unknown said...

നമ്മള്‍ക്ക് നന്നാക്കി എടുക്കാമെന്നേ.