Thursday, September 13, 2007

അമ്മു: അപര്‍ണ്ണ - റിഫ്ലക്സ് റിയാക്ഷന്‍

നായ പിന്നാലെ വരുന്നൂ
ഓടണോ വേണ്ടയോ, ഓടി..
കണ്ടു നിന്നവര്‍ ഉപദേശിച്ചു ഓടരുത്..
നായ കടിക്കും..
ഓടിയവനും അറിയാം - ഓടരുത് ..
നായകടിക്കും..എന്നിട്ടും ഓടുന്നൂ..
വേലിച്ചാടിക്കടന്ന്..‘കൊള്ളും തുള്ളി‘*
കിതച്ച്, അണച്ച്..ശ്വാസം വിയര്‍പ്പാക്കി....
ഇതാണോ റിഫ്ലക്സ് റിയാക്ഷന്‍ ..

:)

(കഥയല്ല,കവിതയല്ല, പോഴത്തം..... )

..‘കൊള്ളും തുള്ളി‘* , കണ്ടം ചാടി തുടങ്ങിയ വടക്കന്‍ മലബാര്‍ പ്രയോഗം
അര്‍ത്ഥം : പറമ്പു ചാടികടന്ന്...

4 comments:

അമ്മു said...

നായ പിന്നാലെ വരുന്നൂ
ഓടണോ വേണ്ടയോ, ഓടി..
കണ്ടു നിന്നവര്‍ ഉപദേശിച്ചു ഓടരുത്..
നായ കടിക്കും..
ഓടിയവനും അറിയാം - ഓടരുത് ..
നായകടിക്കും..എന്നിട്ടും ഓടുന്നൂ..
ഇതാണോ റിഫ്ലക്സ് റിയാക്ഷന്‍ ..

:)

(കഥയല്ല,കവിതയല്ല, പോഴത്തം..... )

സുല്‍ |Sul said...

അമ്മുവേ
കൊള്ളാലൊ വീഡിയോണ്‍
കഥയല്ല കവിതയല്ലാത്ത പോഴത്തം നന്നായി. :)
റിഫ്ലക്സ് റിയാക്ഷനോ റിഫ്ലക്സ് ആക്ഷനൊ?

ശ്രീ said...

‘കണ്ടു നിന്നവര്‍ ഉപദേശിച്ചു ഓടരുത്...’
അവര്‍‌ക്കതു പറയാം, കടിക്കാന്‍‌ വരുന്നത് അവരെയല്ലല്ലോ
;)

മുസാഫിര്‍ said...

ഹ ഹ നല്ല കവിത, അമ്മു അപര്‍ണ്ണമാര്‍.ഇതു തന്നെ റിഫ്ലക്സ് റിയാക്ഷന്‍.ഓടുമ്പോള്‍ കടിക്കണമെന്നു തോന്നുന്നത് നായയുടെ റിഫ്ലക്സ് റിയാക്ഷനും.